Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sriram Venkitaraman

കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; ബഹളത്തിനു പിന്നാലെ പുറത്തുപോയി

തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിൽ എത്തിയ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനെതിരേ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം.

സിറാജ് ദിനപത്രത്തിന്‍റെ റിപ്പോർട്ടർ ആയ കെ.എം. ബഷീറിന്‍റെ കൊലയാളി വാർത്താസമ്മേളനത്തിൽ വേണ്ടെന്നു പറഞ്ഞുകൊണ്ടുള്ള മാധ്യമപ്രവർത്തകരുടെ പ്രതിഷേധം വലിയ ബഹളത്തിനിടയാക്കി. മാധ്യമപ്രവർത്തകർ ശബ്ദമുയർത്തിയതോടെ കൃഷിവകുപ്പ് ഡയറക്ടർ കൂടിയായ വെങ്കിട്ടരാമൻ ഹാളിനു പുറത്തുപോയി.

2019ലാണ് കെ.എം. ബഷീറിന്‍റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. രാത്രിയിൽ മ്യൂസിയത്തിനു സമീപം കാറിൽ അമിതവേഗത്തിൽ പോവുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ബഷീർ മരിക്കുകയായിരുന്നു. ശ്രീറാം മദ്യലഹരിയിലായിരുന്നു എന്ന് ആക്ഷേപമുണ്ട്. വലിയ കോലാഹലം ഉണ്ടാക്കിയ ആ കേസ് ഇപ്പോഴും നടക്കുകയാണ്.

സാധാരണയായി വെങ്കിട്ടരാമൻ പത്രസമ്മേളനങ്ങൾ പങ്കെടുക്കാറില്ല എന്നാൽ കൃഷിമന്ത്രി ടി. സിദ്ദിഖിന്‍റെ പത്രസമ്മേളനത്തിനിടെ ഒരു സംശയനിവാരണത്തിന്‍റെ ഭാഗമായാണ് കൃഷിവകുപ്പ് ഡയറക്ടർ മന്ത്രിയോടൊപ്പം വേദിയിൽ എത്തിയത്. എന്നാൽ, പ്രതിഷേധം ഉ‍യർന്നതോടെ ശ്രീറാം വെങ്കിട്ടരാമൻ പുറത്തുപോവുകയായിരുന്നു.

Latest News

Corehub Up